2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹജ്ജ്; രണ്ടു വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തില്‍ നിന്നും ഇളവ്

നിസാര്‍ കലയത്ത്

 

ജിദ്ദ: സഊദിക്കകത്ത് നിന്ന് ഹജ്ജ് നിര്‍വഹിക്കുന്നവര്‍, ഒരു ഹജ്ജ് നിര്‍വഹിച്ച് അടുത്ത ഹജ്ജ് നിര്‍വഹിക്കണമെങ്കില്‍ അഞ്ചു വര്‍ഷം തികയണമെന്ന മന്ത്രാലയത്തിന്റെ നിയമത്തില്‍ നിന്ന് രണ്ടു വിഭാഗം ഹാജിമാര്‍ക്ക് ഇളവ് അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് നിര്‍വഹിക്കുന്ന സ്ത്രീകള്‍ക്ക് മഹ്‌റം ആയി അനുഗമിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കും മരണപ്പെട്ട അടുത്ത ബന്ധുവിനു വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുന്നവര്‍ക്കുമാണു ഈ ആനുകൂല്യം ലഭിക്കുക.

ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനായി ഹജ്ജ് മന്ത്രാലയത്തിന്റെ ഹജ്ജ് വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിനു അതെ എന്ന് ഉത്തരം നല്‍കി പ്രോസസിംഗ് പൂര്‍ത്തിയാക്കണം.

ആനുകൂല്യം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്താം. വിദേശികള്‍ ജവാസാത്തിനെ നേരിട്ട് സമീപിച്ച് ഔദ്യോഗിക അനുമതി നേടണം. സഊദികള്‍ സിവില്‍ അഫയേഴ്‌സിനെയും സമീപിച്ച് അനുമതി നേടണമെന്നും ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.