2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഹജ്ജ് രണ്ടാംഘട്ട പഠനക്ലാസ് സംസ്ഥാനതല ഉദ്ഘാടനം

 

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, സബൂര്‍ തങ്ങള്‍, എം.ടി അബ്ദുസ്സമദ് സുല്ലമി, എം.കെ മുഹമ്മദലി, പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ്, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഉസ്മാന്‍ മാസ്റ്റര്‍, കെ.പി അബ്ദുല്‍ നാസര്‍ സഖാഫി, ഇഹ്ത്തിയാസ്, ട്രെയിനര്‍ മുജീബ് റഹ്മാന്‍, എ.കെ ഗോപാലന്‍ സംസാരിച്ചു. സംസ്ഥാന കോഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ ക്ലാസെടുത്തു.
ജില്ലാ ട്രെയിനര്‍ ഷാനവാസ് കുറുമ്പൊയില്‍ സംശയ നിവാരണം നടത്തി. ജില്ലാ അസി. ട്രെയിനര്‍മാരായ ബാപ്പു ഹാജി, കെ.പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഷരീഫ്, കെ. നൗഫല്‍, ഫസല്‍ വാരിസ്, നൗഫല്‍ മങ്ങാട് നേതൃത്വം നല്‍കി.
അസി. സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ സ്വാഗതവും അസി. ജില്ലാ ട്രെയിനര്‍ അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.