2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഹജ്ജ് യാത്രയയപ്പും പഠനക്ലാസ്സും

എരമല്ലൂര്‍ : കുത്തിയതോട് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തിലെ ഈ വര്‍ഷം ഹജ്ജിനു പോകുന്ന ഹജ്ജാജികള്‍ക്ക് യാത്രയയപ്പും പഠനക്ലാസ്സും പ്രാര്‍ത്ഥനയും നടത്തി. ജമാഅത്ത് പ്രസിഡന്റ്, പി. കെ. അബ്ദുള്‍ ജലീല്ലിന്റെ അധ്യക്ഷതയില്‍ ഇമാം ഹസ്സന്‍ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. റഫീക്ക് മന്നാനി എം. ഡി,സുബൈര്‍, അബ്ദുന്നാസര്‍ മുസ്‌ലിയാര്‍, താജുദ്ദീന്‍ എഴുപുന്ന എന്നിവര്‍ സംസാരിച്ചു.
പൂച്ചാക്കല്‍:വടുതല കോട്ടൂര്‍ കാട്ടുപ്പുറം പള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പ് സമ്മേളനവും വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു.
ബുധനാഴ്ച വൈകുന്നേരം4:30ന് വടുതല അബ്‌റാര്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ദക്ഷിണകേരള ജംഇയ്യാത്തുല്‍ ഉലമ പ്രസിഡന്റ് വി.എം മൂസ മൗലവി ഉദ്ഘാടനം ചെയ്യും. പള്ളി ജമാഅത്ത് പ്രസിഡ്ന്റ് ടി.എസ്. നാസിമുദ്ദീന്‍ അധ്യക്ഷത വഹിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.