2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഹജ്ജ് പ്രതിരോധ കുത്തിവയ്പ് 21ന്

 

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനു പോകുന്ന ജില്ലയിലെ തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പും തുള്ളിമരുന്ന് വിതരണവും 21ന് രാവിലെ ഒന്‍പതു മുതല്‍ നാലു കേന്ദ്രങ്ങളിലായി നടക്കും.
പൂരിപ്പിച്ച ഹെല്‍ത്ത് കാര്‍ഡുമായി എത്തിച്ചേരണം. വെയ്റ്റിങ് ലിസ്റ്റില്‍ 3,000 വരെയുള്ളവരും പങ്കെടുക്കണമെന്നു ജില്ലാ ട്രെയിനര്‍ ഷാനവാസ് കുറുമ്പൊയില്‍ അറിയിച്ചു. വിവിധ മണ്ഡലങ്ങളിലെ ഹാജിമാര്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പങ്കെടുക്കണം.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ബേപ്പൂര്‍, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, നോര്‍ത്ത്, എലത്തൂര്‍ മണ്ഡലങ്ങളിലുള്ളവരും (ബാപ്പു ഹാജി 9846100552) താമരശ്ശേരി ഗവ. ആശുപത്രിയില്‍ ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലുള്ളവരും (കെ.പി അബ്ദുല്‍ ഖാദര്‍ 9446435045, കെ.സി അബ്ദുല്‍ വഹാബ് 99463 92884) കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലുള്ളവരും (വി.എം മുഹമ്മദ് ബഷീര്‍ 9037719969) വടകര ടൗണ്‍ ഹാളില്‍ നാദാപുരം, കുറ്റ്യാടി, വടകര നിയോജക മണ്ഡലങ്ങളിലുള്ളവരും (കോറോത്ത് അഹമ്മദ് ഹാജി, 9846999216) പങ്കെടുക്കണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.