2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹജ്ജ്: നെടുമ്പാശ്ശേരിയില്‍ നിന്ന് 2,640 പേര്‍ യാത്രതിരിച്ചു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴു വിമാനങ്ങളിലായി 2,640 തീര്‍ഥാടകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു. 9,406 പേരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്ന് ഇനി യാത്രതിരിക്കാനുള്ളത്. ഇന്നലെ ഉച്ചയ്ക്ക് 12.25ന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 410 തീര്‍ഥാടകര്‍ പുറപ്പെട്ടു.
ഇന്നു രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനത്തില്‍ 410 പേര്‍ കൂടി യാത്രതിരിക്കും. നാളെ രണ്ടു വിമാനങ്ങളാണ് ഉണ്ടാവുക. പുലര്‍ച്ചെ 12.25നും 5.55നും പുറപ്പെടും. ഈ വിമാനങ്ങളില്‍ പോകാനുള്ള 820 തീര്‍ഥാടകര്‍ ഇന്നു ഹജ്ജ് ക്യാംപിലെത്തും.നാളെ മുതല്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടെ തിരക്ക് കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
8, 9 തിയതികളില്‍ ഹജ്ജ് ക്യാംപിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വാഹനങ്ങള്‍ക്ക് ഇന്നലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. വിമാനത്താവളത്തിലേക്കു തിരിയുന്ന റൗണ്ട് എബൗട്ടില്‍ നിന്ന് വാഹനങ്ങള്‍ തിരിഞ്ഞു പോകണം. ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ലക്ഷദ്വീപില്‍ നിന്നുള്ള 277 തീര്‍ഥാടകര്‍ നാളെ ഹജ്ജ് ക്യാംപിലെത്തും. ബുധനാഴ്ച പുലര്‍ച്ചെ 12.25ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന സഊദി എയര്‍ലൈന്‍സിലാണ് ഇവരുടെ യാത്ര.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.