2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഹജ്ജ്: നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രക്കൊരുങ്ങി 12145 പേര്‍

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ ഒരുങ്ങി 12145 തീര്‍ഥാടകര്‍. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കുള്ള എംബാര്‍ക്കേഷന്‍ പോയന്റ് നെടുമ്പാശ്ശേരിയാണ്. ലക്ഷദ്വീപില്‍ നിന്നും 276 പേര്‍ക്കും, മാഹിയില്‍ നിന്നും 147 പേര്‍ക്കുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും ഇതുവരെ 11722 പേര്‍ക്ക് അവസരം ലഭ്യമായിട്ടുണ്ട്. വെയിറ്റിങ് ലിസ്റ്റില്‍ നിന്നും ഏതാനും പേര്‍ക്ക് കൂടി അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി എയര്‍ലൈന്‍സിനാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജ് സര്‍വിസ് നടത്തുന്നതിന് കരാര്‍ ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി 410 പേര്‍ വീതം കയറുന്ന 29 സര്‍വിസുകളാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് തന്നെ 255 പേര്‍ക്ക് കൂടി അധിക യാത്രാ സൗകര്യം ഒരുക്കേണ്ടി വരും.ഇതിനായി ഒരു സര്‍വിസ് കൂടി അധികമായി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സഊദി എയര്‍ലൈന്‍സ് തയാറാക്കിയിരിക്കുന്ന വിമാന ഷെഡ്യൂള്‍ അനുസരിച്ച് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, 16 തിയതികളില്‍ ഓരോ വിമാനവും, ഒന്ന്, ഏഴ്, 10, 12, 14, 15 തിയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും, 11, 13 തിയതികളില്‍ മൂന്നു വിമാനങ്ങളും, ഒന്‍പതിന് നാല് വിമാനങ്ങളുമാണ് സര്‍വിസ് നടത്തുക. നെടുമ്പാശ്ശേരിയില്‍ നിന്നും തീര്‍ഥാടകരുമായി പുറപ്പെടുന്ന വിമാനം ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങുക. അവിടെ നിന്നും റോഡ് മാര്‍ഗം തീര്‍ഥാടകരെ മക്കയില്‍ എത്തിക്കും.
ഹജ്ജ് കര്‍മ്മം പൂര്‍ത്തിയായതിനു ശേഷം മദീന സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ മദീന വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്.
സെപ്റ്റംബര്‍ 12 മുതല്‍ 25 വരെയാണ് നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്നും പുറപ്പെട്ട തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര.

 

 

 

 

 

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.