2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് നയം ചോദ്യംചെയ്ത് കേരള ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. കരട്‌നയം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുംമുന്‍പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ ആരോപിച്ചു. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മൂന്ന് ശതമാനം ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച ഉന്നതതലസമിതി ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയും 70 വയസ് കഴിഞ്ഞവര്‍ക്കും നാലുതവണ അപേക്ഷിച്ചിട്ടും കിട്ടാത്തവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയതും ഹരജിയില്‍ ചോദ്യംചെയ്തു. 2013 ഏപ്രില്‍ 16ന് സുപ്രിംകോടതി ഉത്തരവ് പ്രകാരം അംഗീകരിച്ച ഹജ്ജ് നയത്തിലെ കാറ്റഗറികള്‍ ഒഴിവാക്കിയെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
26.74 ശതമാനത്തില്‍ നിന്ന് 30 ശതമാനമായാണ് സ്വകാര്യമേഖലക്ക് ക്വാട്ട വര്‍ധിപ്പിച്ചു നല്‍കിയത്. നിലവില്‍ ഹജ്ജിനുള്ള ഇന്ത്യന്‍ ക്വാട്ട 1.70 ലക്ഷമാണ്. കൂടുതല്‍ ക്വാട്ടകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയതുവഴി ഏഴായിരത്തോളം പേര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം ആണ് ഇല്ലാതായത്. പുതിയനയം സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും അവ തള്ളിയാണ് നടപടിയെന്നും ഹരജിയില്‍ ആരോപിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.