2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഹജ്ജ്: തെക്കേഷ്യന്‍ രാജ്യങ്ങളുടെ ഒരുക്കങ്ങള്‍ മന്ത്രാലയം വിലയിരുത്തി

മക്ക: തെക്കേഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ ഹജ്ജ്-ഉംറ മന്ത്രാലയം വിലയിരുത്തി. ഈ രാജ്യങ്ങളിലെ ത്വവാഫ് എസ്റ്റാബ്ലിഷ്‌മെന്റ് ഓഫിസിലെത്തിയാണ് അവസാനഘട്ട പരിശോധനകള്‍ മന്ത്രാലയ പ്രതിനിധികള്‍ നടത്തിയത്. ഹാജിമാര്‍ക്ക് ത്വവാഫ് എസ്റ്റാബ്ലിഷ്‌മെന്റ് ചെയ്യുന്ന സേവനങ്ങളും സംവിധാനങ്ങളും മന്ത്രാലയ അംഗങ്ങള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടു. സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ: മുഹമ്മദ് സാലിഹ് ബിന്‍ ബിന്‍തിന്‍, ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുഷാത്ത്, മന്ത്രാലയത്തിലെ ഹജ്ജ് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഡോ: ഹുസൈന്‍ അല്‍ ഷെരീഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഹാജിമാരുടെ താമസ കേന്ദ്രങ്ങള്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍, ഈ വര്‍ഷം ആദ്യമായി നടപ്പാക്കുന്ന ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം നേരിട്ട് വിലയിരുത്തിയത്.

എസ്റ്റാബ്ലിഷ്‌മെന്റ് ഡയ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.