2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിപുലമായ സംവിധാനങ്ങളൊരുക്കി സഊദി റെഡ് ക്രസന്റ്

നിസാര്‍ കലയത്ത്

ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിനായി വിപുലമായ സംവിധാനങ്ങളൊരുക്കി സഊദി റെഡ് ക്രസന്റ്. അടിയന്തിര സാഹചര്യങ്ങളില്‍ ഹാജിമാര്‍ക്ക് ചികിത്സ നല്‍കുന്നതിനാണ് റെഡ്ക്രസന്റ് പ്രഥമ പരിഗണന നല്‍കുക.

മക്ക, മിന, മുസ്തലിഫ, അറഫ എന്നിടിവങ്ങളില്‍ അടിയന്തിര ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ചികിത്സ സഹായം എത്തിക്കാനും അടിയന്തിര ശുശ്രൂശ നല്‍കാനും അവരെ ആശുപത്രികളിലെത്തിക്കാനും വിപുലമായ സൗകര്യങ്ങളാണ് റെഡ്ക്രസന്റ് ഒരുക്കിയത്.

അടിയന്തിര ചികിത്സ നല്‍കാനായി അത്യാധുനിക സൗകര്യങ്ങളോടു കൂടി മിനയിലും അറഫയിലും പതിനാറ് മൊബൈല്‍ ക്ലിനിക്കുകള്‍ 27 മോട്ടോര്‍സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതോടൊപ്പം ആംബുലന്‍സുകളില്‍ വെച്ചും ചികിത്സ നല്‍കുന്നതിനുള്ള സൗകര്യമുണ്ട്.

105 ആംബുലന്‍സുകളും എട്ട് എയര്‍ ആംബുലന്‍സുകളും 2631 ജീവനക്കാരും ഹജ്ജിനായി ഒരുക്കിയിട്ടുണ്ട്. അഞ്ച് എയര്‍ ആംബുലന്‍സുകള്‍ ഇരുപത്തി നാല് മണിക്കൂറും മക്കയിലും പരിസരങ്ങളിലുമായി സേവനത്തിനുണ്ടാകും.

അപകടം നടന്നാല്‍ ഉടന്‍ സ്ഥലത്തെത്തി ഹാജിമാരെ മക്കയിലെ വിവിധ ആശുപത്രികളിലെത്തിക്കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ജിദ്ദിയിലെയും ത്വാഇഫിലെയും ആശുപത്രികളിലേക്കും മാറ്റും.

ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലെ മുഴുവന്‍ ആശുപത്രികളിലും ഹെലിപ്പാഡും സജ്ജീകരിച്ചിട്ടുണ്ട്. റെഡ്ക്രസന്റ് പുറമെ സഊദി ആരോഗ്യ മന്ത്രാലയവും വിപുലമായ സംവിധാനങ്ങള്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിനായി ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമെ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് ജിദ്ദ-മക്ക-മദീന എക്‌സ്പ്രസ്സ് ഹൈവേകളില്‍ പ്രത്യേക മെഡിക്കല്‍ സംഘവും ഉണ്ടാവുമെന്നും റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ : മുഹമ്മദ് അബ്ദുല്ല അല്‍ഖാസിം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.