2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുമെന്ന് സഊദി

നിസാര്‍ കലയത്ത്

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബന്ദന്‍. തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

മന്ത്രാലയത്തിന്റെ കീഴിലെ വിവിധ വകുപ്പു മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂട്ടിക്കാഴ്ചയില്‍ സംസാസിരക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിന്റെ മുന്നോടിയായി ഈ വര്‍ഷം നടപ്പാക്കാന്‍ പോവുന്ന പദ്ധതികള്‍ അദ്ദേഹം പരിശോധിച്ചു. ഈ സേവനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അദ്ദേഹം വീക്ഷിച്ചു.

വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരുടെ വരവ് തുടരുകയാണ്. ഇതുവരെ 60 ലക്ഷത്തിലധികം വിസകള്‍ നല്‍കിയതായും അതില്‍ അമ്പത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തിയിത്തായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാസം ഒമ്പത് ലക്ഷം തീര്‍ഥാടകര്‍ എത്തിയതായാണ് കണക്ക്. റംസാനില്‍ വിദേശ തീര്‍ത്ഥാടകരുടെ എണ്ണം ഇനിയും കൂടുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ക്കൂളുകള്‍ വേനലവധിക്ക് അടക്കുന്നതോടെ അടുത്തയാഴ്ച്ച ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹവും ശക്തമാവും.

റംസാന്‍ അടുത്തതോടെ മക്കയിലും മദീനയിലും ഹറമുകളില്‍ ആവശ്യമായ സേനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി ഇരു ഹറം കാര്യാലയത്തിനു കീഴില്‍ പുരോഗമിക്കുകയാണ്.

തിരക്കുകുറയ്ക്കാന്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ വേഗത്തില്‍ തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.