2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് എയര്‍ ആംബുലന്‍സുകളും

നിസാര്‍ കലയത്ത്

ജിദ്ദ: മക്കയിലും മദീനയിലും ഹറമുകള്‍ക്ക് മുകളില്‍ ഹാജിമാര്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ എയര്‍ ആംബുലന്‍സുകള്‍ സജ്ജം. സഊദി റെഡ് ക്രസന്റ് അതോറിറ്റിയുടെ കീഴില്‍ വന്‍ സംഘം തന്നെ ഇരു ഹറമുകള്‍ക്ക് സമീപവും ക്യാംപ് ചെയ്യും.

കര്‍മങ്ങള്‍ക്കായി മക്കയിലും മദീനയിലുമെത്തുന്നവര്‍ക്ക് അത്യാധുനിക ആരോഗ്യ സേവനം അതിവേഗം നല്‍കാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എല്ലാ അടിയന്തിര ചികിത്സകളും നല്‍കാനുള്ള ആധുനിക സൗകര്യങ്ങളുമായാണ് ആംബുലന്‍സ് ആകാശം ചുറ്റുക. പ്രധാന ഹൈവേകള്‍ മുതല്‍ പോക്കറ്റ് റോഡുകളില്‍ വരെ പൂര്‍ണ്ണമായും സജ്ജീകരിച്ച ആംബുലന്‍സുകളുണ്ടാകും.

ഡോക്ടര്‍മാരുള്‍പ്പടെ ആരോഗ്യ രംഗത്തെ മൂവായിയിരത്തോളം ജീവനക്കാരെ സേവനത്തിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. മിന, മുസ്തലിഫ, അറഫാ എന്നീ സ്ഥലങ്ങളില്‍ ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ പ്രാപ്തമായ 69ലധികം കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

മദീനയില്‍ മസ്ജിദ് നബവിക്ക് സമീപം 21 അടിയന്തിര സേവന കേന്ദ്രങ്ങളും ആംബുലന്‍സും ജീവനക്കാരും സജ്ജരാണ്. മദീന വിമാനത്താവളം മുതല്‍ പ്രവാചകന്റെ പള്ളി വരെ ആംബുലന്‍സുകള്‍ സേവനത്തിനായി ഒരുങ്ങിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.