2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ പരിരക്ഷയ്ക്ക് ‘ഇ-മസീഹ’ പദ്ധതി

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഹജ്ജിനെത്തുന്നവരുടെ ആരോഗ്യ പരിരക്ഷ കാര്യക്ഷമമാക്കാന്‍ നടപ്പിലാക്കിയ ഇ-മസീഹ പദ്ധതി ആശ്വാസമാകുന്നു. എവിടെവച്ചും ഏതു സമയത്തും തീര്‍ഥാടകരുടെ ആരോഗ്യ വിവരങ്ങള്‍ ലഭ്യമാകുന്ന പദ്ധതി അത്യാഹിത ഘട്ടങ്ങളില്‍ വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ഏറെ സഹായിക്കും.
നേരത്തേയുള്ള രോഗങ്ങള്‍, നല്‍കിയിരുന്ന മരുന്നടക്കമുള്ള മെഡിക്കല്‍ വിവരങ്ങള്‍ തുടങ്ങി മുഴുവന്‍ വിശദാംശങ്ങളും അടങ്ങിയതാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നടപ്പിലാക്കിയ ഇ-മസീഹ പദ്ധതി. ഹാജിമാരുടെ ആരോഗ്യ പരിരക്ഷയ്ക്കു കൂടുതല്‍ മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം വിപുലമായ സംവിധാനങ്ങളോടെ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇ -സര്‍വിസ് വഴി ഹാജിമാരുടെ രോഗവിവരങ്ങള്‍ മക്കയിലെയും മദീനയിലെയും ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ലഭിക്കും.
മക്കയില്‍ 14 ഡിസ്‌പെന്‍സറികളും രണ്ട് ആശുപത്രികളും മദീനയില്‍ മൂന്നു ഡിസ്‌പെന്‍സറികളും പത്തു ബെഡ്ഡുള്ള ആശുപത്രിയുമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. സദാസമയവും പ്രവര്‍ത്തനസജ്ജമായ ഇവിടെ അറുനൂറിലധികം പേരാണ് സേവനത്തിനുള്ളത്.
അതേസമയം, കടുത്ത ചൂടാണ് മക്കയില്‍ അനുഭവപ്പെടുന്നത്. അതിനാല്‍തന്നെ നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.