2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഹജ്ജ്: കേരളത്തില്‍ നിന്ന് 187 പേര്‍ക്ക് കൂടി അവസരം

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ 187 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയില്‍ നിന്ന് 2383 മുതല്‍ 2626 വരെയുള്ളവര്‍ക്കാണ് അവസരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവുവന്ന 911 സീറ്റുകളാണ് അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കിയത്.
കേരളത്തിനുപുറമെ മഹാരാഷ്ട്ര 219, കര്‍ണാടക 148, ഗുജറാത്ത് 88, രാജസ്ഥാന്‍ 70, മധ്യപ്രദേശ് 67, തമിഴ്‌നാട് 63, തെലങ്കാന 62, ഛത്തിസ്ഗഡ് 7 എന്നിങ്ങനെയാണ് ലഭ്യമായ സീറ്റുകള്‍. അവസരം ലഭിച്ചവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും 21നകം പണമടച്ച് പേ ഇന്‍ സ്ലിപ്പും ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ഹാജരാക്കണം. അസീസിയ വിഭാഗത്തിലാണ് താമസസൗകര്യം ലഭിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.