2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹജ്ജ് കുഞ്ഞിന് ജന്മം നല്‍കി ജോര്‍ദാന്‍ വനിത

അറഫ: ഈ വര്‍ഷം ഹജ്ജ് സമയത്ത് അറഫയില്‍ ജോര്‍ദാന്‍ വനിത കുഞ്ഞിന് ജന്മം നല്‍കി. അറഫയിലെ ജബല്‍ റഹ്മയിലാണ് ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അറഫാ ദിനമായ തിങ്കളാഴ്ച രാവിലെയാണ് പ്രസവം നടന്നതെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞിന് വദഫ് എന്ന് പേര് നല്‍കിയതായും ജബല്‍ റഹ്മ ആശുപത്രി ഡയറക്ടറെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഉമ്മയും കുഞ്ഞും സന്തോഷത്തിലാണെന്നും യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി മുഴുവന്‍ സജ്ജീകരണങ്ങളോടെയാണ് ജബലുറഹ്മ ആശുപത്രി ഹജ്ജ് സമയത്ത് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.