2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ഹജ്ജ്: ഇരുന്നൂറിലേറെ പേര്‍ യാത്ര റദ്ദാക്കി

ആദ്യഗഡു അടക്കേണ്ട സമയപരിധി അവസാനിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ ആദ്യഗഡുപണം അടക്കേണ്ട തിയതി ഇന്നലെ അവസാനിച്ചു. കഴിഞ്ഞ 24 മുതലാണ് ആദ്യ ഗഡുവായ 81,000 രൂപ അടക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
കഴിഞ്ഞ 31 ആയിരുന്നു അവസാന തിയതിയായി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ ആവശ്യം മുന്‍നിര്‍ത്തി 12 വരെ നീട്ടുകയായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇതുവരെയായി 10981 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇവരില്‍ ഇരൂന്നൂറിലേറെ പേര്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. ഹജ്ജിന്റെ രണ്ടാംഗഡു പണം മക്ക, മദീന എന്നിവിടങ്ങളില്‍ താമസത്തിനുള്ള കെട്ടിടങ്ങളുടെ വാടക നിശ്ചയിച്ചതിനു ശേഷമായിരിക്കും തീരുമാനിക്കുക. സബ്‌സിഡി ഇല്ലാത്തതിനാല്‍ ഹജ്ജിന് ഇത്തവണ ചെലവേറും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.