2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹജ്ജ്: ആദ്യഗഡു പണം അടക്കേണ്ട തിയതി ഒരാഴ്ചത്തേക്ക് നീട്ടി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിനു പോകുന്ന തീര്‍ഥാടകര്‍ അദ്യഗഡു പണം അടക്കേണ്ട തിയതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 23ല്‍ നിന്ന് 30 ലേക്കാണ് നീട്ടിയത്. ആദ്യഗഡുവായ 81,000 രൂപ അടച്ച പേ -ഇന്‍സ്ലിപ്പും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും 30 നുള്ളില്‍ ഹാജരാക്കണം.

പഠന ക്ലാസ് ഇന്ന് മാനന്തവാടിയില്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ച വയനാട് ജില്ലയിലുളള തീര്‍ഥാടകര്‍ക്കുളള ഹജ്ജ് പഠന ക്ലാസ്സ് ഇന്ന് മാനന്തവാടിയില്‍ നടക്കും. രാവിലെ 9ന് മാനന്തവാടി ബാഫഖി ഹോമില്‍ നടക്കുന്ന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലയില്‍ നിന്ന് 315 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്.
മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഹജ്ജ് ഒന്നാംഘട്ട പഠന ക്ലാസ് സമാപിച്ചു. തിരുവനന്തപുരം ജില്ല തൊട്ട് ചൊവ്വാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.