2019 March 25 Monday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി ഹറമില്‍ വച്ചു മരണപ്പെട്ടു

ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു സ്വകാര്യ ഗ്രൂപ്പ് മുഖേന ഹജ്ജിനു എത്തിയ മലയാളി മക്കയില്‍ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പൊട്ടിക്കല്ല് സ്വദേശിപറമ്പന്‍ മൊയ്ദീന്‍കുട്ടി ( 65) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഹറമില്‍വെച്ച് ജുമുഅ നമസ്‌കാരം നിര്‍വഹിച്ച് സലാം വീട്ടിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല,. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.