2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സൗഹൃദ മത്സരങ്ങള്‍ക്കായി ഇന്ത്യ സെര്‍ബിയയിലേക്ക്

 

ന്യൂഡല്‍ഹി: എ.എഫ്.സി കപ്പിനും ഐ ലീഗിനും ഒരുങ്ങുന്നതിന് ഇന്ത്യ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീം വിദേശ പര്യടനം നടത്തുന്നു. യൂറോപ്യന്‍ രാജ്യമായ സെര്‍ബിയയിലാണ് ഇന്ത്യ അടുത്ത സൗഹൃദ മത്സരം കളിക്കുന്നത്. ക്രൊയേഷ്യയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിന് ശേഷമാണ് ഇന്ത്യ സെര്‍ബിയയിലേക്ക് പോകുന്നത്.
സെര്‍ബിയന്‍ അണ്ടണ്ടര്‍ 19 ടീമുമായി രണ്ടണ്ട് മത്സരങ്ങള്‍ ഇന്ത്യ കളിക്കും. സെപ്റ്റംബര്‍ 13, സെപ്റ്റംബര്‍ 17 തിയതികളിലായാകും ഇന്ത്യ- സെര്‍ബിയ പോരാട്ടം.
ക്രൊയേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിന്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ 5-0 ക്രൊയേഷ്യയോട് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌ലോവേനിയയോട് പരാജയപ്പെട്ടത്. നേരത്തെ സ്‌പെയിനില്‍ നടന്ന കോട്ടിഫ് കപ്പിലും ഇന്ത്യ പങ്കെടുത്തിരുന്നു. സ്‌പെയിനില്‍ അര്‍ജന്റീനയെ ഇന്ത്യ തോല്‍പ്പിക്കുകയും, വെനിസ്വേലയെ സമനിലയില്‍ പിടിക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.