2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സൗഹൃദ മത്സരം: ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

സാവോപോളോ: ശനിയാഴ്ച അമേരിക്കയെ നേരിടുന്ന ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ബ്രസീല്‍ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. കാര്യമായ മാറ്റങ്ങളുമായാണ് ടിറ്റെയുടെ ആദ്യ ഇലവന്‍ എത്തുന്നത്. മുന്നേറ്റ നിരയില്‍ ഫര്‍മീഞോ സ്‌ട്രൈക്കറായും ഡഗ്ലസ് കോസ്റ്റ് വലതു വിങ്ങിലും എത്തും. നെയ്മര്‍ ഇടത് മുന്നേറ്റത്തിനും ചുക്കാന്‍ പിടിക്കും. 

മിഡ്ഫീല്‍ഡില്‍ കുട്ടീഞോയുടെ കൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഫ്രെഡും ഉണ്ടാകും. കസാമിറോയോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ തന്നെ കളിക്കും. തിയോഗോ സില്‍വ, മാര്‍ക്കിനസ് എന്നിവര്‍ പ്രതിരോധത്തിലും അണിനിരക്കും. ഫാബീഞ്ഞോ, ഫിലിപ്പ് ലൂയീസ് എന്നിവരും ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാഴ്‌സലോണന്‍ താരം ആര്‍തര്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പെരേര എന്നിവരും ടീമിനൊപ്പം ചേരും.
ബ്രസീല്‍ ഇലവന്‍:അലിസണ്‍, ഫിലിപ്പെ ലൂയിസ്, തിയാഗോ സില്‍വ, മാര്‍കിനസ്, ഫാബിഞോ, കസമേറൊ, കുട്ടീഞോ, ഫ്രെഡ്, നെയ്മര്‍, കോസ്റ്റ, ഫര്‍മീഞോ.

 

ബെല്‍ജിയം ടീമില്‍ നിന്ന് മൂന്ന് താരങ്ങള്‍ പുറത്ത്

സൗഹൃദ മത്സരത്തിനും യുവേഫ നാഷണ്‍സ് കപ്പിനുമായുള്ള ബെല്‍ജിയം ടീമില്‍ നിന്ന് മൂന്ന് താരങ്ങള്‍ പരുക്ക് കാരണം പുറത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫെല്ലിനി, സ്‌ട്രൈക്കര്‍ ബെന്റെകെ, ഗോള്‍കീപ്പര്‍ സിമൊണ്‍ മിഗ്‌നൊലെ എന്നിവരാണ് പരുക്ക് കാരണം പുറത്തായത്.
ഫെല്ലിനിയുടെയും മിഗ്‌നൊലെയുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരങ്ങള്‍. ഇന്ന്് സ്‌കോട്ട്‌ലന്‍ഡുമായി സൗഹൃദ മത്സരത്തിലും ചൊവ്വാഴ്ച ഐസ്‌ലന്റുമായി യുവേഫ നാഷണ്‍സ് കപ്പിലുമാണ് ബെല്‍ജിയത്തിന് കളിക്കേണ്ടത്.

അവസാന രാജ്യാന്തര
മത്സരം കളിച്ച് സ്‌നൈഡര്‍
ഡച്ച് ടീമിന് വേണ്ടി തന്റെ അവസാന മത്സരവും കളിച്ച് സ്‌നൈഡര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞാണ് താരം പെറുവിനെതിരേയുള്ള മത്സരത്തിനെത്തിയത്. ഹോളണ്ട് ജഴ്‌സിയില്‍ സ്‌നൈഡറുടെ 134ാം മത്സരമായിരുന്നു കഴിഞ്ഞ ദിവസം കഴിഞ്ഞത്.
സൗഹൃദ മത്സരത്തിനായി ഹോളണ്ടണ്ട് പരിശീലകന്‍ റൊണാള്‍ഡ് കോമന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സ്‌നൈഡറും ടീമില്‍ ഇടം പിടിക്കുകയായിരുന്നു. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സ്‌നൈഡറിന് മികച്ചൊരു യാത്രയയപ്പ് നല്‍കാനാണ് വീണ്ടണ്ടും താരത്തെ ഹോളണ്ടണ്ടിന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്.ഹോളണ്ടണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡുള്ള താരമാണ് 34 കാരനായ സ്‌നൈഡര്‍. മുമ്പ് അയാക്‌സ്, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകളുടെ മിഡ്ഫീല്‍ഡ് ഭരിച്ചിരുന്ന താരമാണ് സ്‌നൈഡര്‍.ഇപ്പോള്‍ ഖത്തര്‍ ക്ലബായ അല്‍ ഖരാഫക്ക് വേണ്ടിയാണ് സ്‌നൈഡര്‍ കളിക്കുന്നത്.

സൗഹൃദ മത്സരം ഉപേക്ഷിച്ചു
ഭൂകമ്പത്തെ തുടര്‍ന്ന് ചിലിയും ജപ്പാനും തമ്മില്‍ നടക്കേണ്ടണ്ടിയിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. ജപ്പാന്‍ ദ്വീപായ ഹൊക്കൈഡോയില്‍ ഉണ്ടണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.7 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴു പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു.പുതിയ കോച്ച് ഹാജിമേ മോറിയസുവിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നലത്തെ മത്സരം. സെപ്റ്റംബര്‍ 11ന് ഒസാക്കയില്‍ കോസ്റ്റാറിക്കയുമായിട്ടാണ് ജപ്പാന്റെ അടുത്ത മത്സരം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.