2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സൗരോര്‍ജ്ജ വൈദ്യുതി നിലയം സ്ഥാപിച്ച ആദ്യ ദേവാലയമായി ചാലിശ്ശേരി പള്ളി

കൂറ്റനാട്: ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് കെ.എസ്.ഇ.ബി ക്ക് നല്‍കും.എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം ഓണ്‍ ഗ്രിഡ് പവര്‍ സിസ്റ്റം യൂഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈദ്യുതി ഉപയോഗം ദിനംപ്രതി കൂടി വരുകയും ഉല്‍പ്പാദനം കുറഞ്ഞ് വരുകയും ചെയ്യുന്ന സാഹചര്യ ത്തിലാണ് ഇടവക ഇതിന് പരിഹാരമായി സോളാര്‍ വൈദ്യുതി എന്ന ആശയുമായി മുന്നോട്ട് വന്നത്. നാലു ലക്ഷം രൂപ ചിലവിട്ടാണ് അഞ്ചുകിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ നിലയം അതീവ ശ്രദ്ധ ചെലുത്തി സുരക്ഷ ഉറപ്പാക്കിയാണ് പണി പൂര്‍ത്തികരിച്ചത്. 20 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉല്‍പ്പാദിപ്പിച്ച് ഇലക്ട്രിക്ക് സിറ്റി ബോര്‍ഡിന് നല്‍കുക.
ഷൊര്‍ണ്ണൂര്‍ ഡിവിഷനു കീഴിലുള്ള ചാലിശ്ശേരി ഇലക്ട്രിസിറ്റി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ എല്ലാ പ്രവൃത്തനത്തിനും മുന്നിട്ട് നിന്നത്. റേമാക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് സൗരോര്‍ജ്ജ വൈദ്യുത നിലയം സ്ഥാപിച്ചത്. പാലക്കാട് തൃശൂര്‍ ജില്ലകളില്‍ ആദ്യമായി വൈദ്യുതി ഉല്‍പാദിപ്പിച്ചു നല്‍കുന്ന ക്രൈസ്തവ ദേവാലയമാണ് ചാലിശ്ശേരി പളളി.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.