2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സൗരയൂഥത്തിനു പുറത്തും മനുഷ്യവാസത്തിനു ഇടം കണ്ടെത്താന്‍ നാസ-സ്‌പെയ്‌സ് എക്‌സ് ബഹിരാകാശ പേടകം വിക്ഷേപിച്ചു

ഫ്‌ളോറിഡ: സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങള്‍ കണ്ടെത്താനുള്ള നാസയുടെ ചരിത്രനീക്കത്തിലേക്കുള്ള ചുവടുവയ്പുമായി സ്‌പെയ്‌സ് എക്‌സിന്റെ പുതിയ റോക്കറ്റ് വിക്ഷേപിച്ചു. ഗ്രഹങ്ങള്‍ കണ്ടെത്താന്‍ നാസ തയാറാക്കിയ സൂക്ഷ്മദര്‍ശിനി വഹിച്ചു കൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഫ്‌ളോറിഡയിലെ കേപ് കനവറല്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്നു കുതിച്ചുപൊങ്ങിയത്. മനുഷ്യവാസത്തിനു സാധ്യതയുള്ള ഇനിയും കണ്ടെത്തപ്പെടാത്ത ഗ്രഹലോകങ്ങള്‍ തേടിയാണ് നാസ പുതിയ ദൗത്യത്തിനൊരുങ്ങുന്നത്.
ട്രാന്‍സിറ്റ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്-ടെസ്സ്-എന്ന പേരിലുള്ള ബഹിരാകാശ പേടകം ഇന്നലെ പുലര്‍ച്ചെ 6.54ന് കേപ് കനവറല്‍ വ്യോമതാവളത്തിലെ വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച വിക്ഷേപിക്കേണ്ടിയിരുന്ന പേടകം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം രണ്ടു ദിവസം വൈകിയാണു ദൗത്യം ആരംഭിച്ചത്. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം റോക്കറ്റിന്റെ മുകള്‍ ഭാഗത്തുനിന്നു പേടകത്തിന്റെ വേഗത കൂട്ടാന്‍ ഘടിപ്പിച്ച യന്ത്രം വേര്‍പ്പെട്ടു ഭൂമിയില്‍ പതിച്ചു. അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ ആളില്ലാ ബോട്ടിലാണ് ഇതു പതിച്ചതെന്നാണു വിവരം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.