2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍ മോഷണശ്രമം

അരൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍ മോഷണശ്രമം. ദേശീയപാതയില്‍ അരൂര്‍ എ.ആര്‍ റസിഡന്‍സിക്കു സമീപം പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മിലാണ് മോഷണശ്രമം. തിങ്കളാഴ്ച രാത്രി 11.20നാണ് മോഷ്ടാവ് എ.ടി.എമ്മിന് അകത്ത് പ്രവേശിച്ചത്. എട്ട് മിനിറ്റ് അകത്ത് ശ്രമം നടത്തിയതായി സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളില്‍ കാണാം. അകത്തുകടന്ന ഇയാള്‍ ആദ്യം കൈയ്യിലുണ്ടായിരുന്ന കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് എ.ടി.എം.ന്റെ വാതലുകള്‍ വലിച്ചു തുറന്നപ്പോള്‍ സൈറന്‍ മുഴങ്ങി.
ഉടന്‍ തന്നേ ഒരു തുണി തലയിലിട്ടു കൊണ്ട് ഓടി രക്ഷപ്പെട്ടു. സൈറന്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. മെഷീന്‍ പൂര്‍ണമായും പൊളിക്കാന്‍ കഴിയാതിരുന്നത് കാരണം പണം അപഹരിക്കാന്‍ സാധിച്ചില്ല. ഒരാളാണ് എ.ടി.എം ക്യാബിനിലുണ്ടായിരുന്നത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.