2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സൗജന്യ മെഡിക്കല്‍ ക്യാംപ്

കൊച്ചി : വെരിക്കോസ് വെയിന്‍ രോഗം മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ്.
ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും, ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും സൗജന്യമായിരിക്കും. വേദനരഹിതവും, തുന്നിക്കെട്ടല് ആവശ്യമില്ലാത്തതും, പാടുകള് അവശേഷിപ്പിക്കാത്തതുമായ നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ആവശ്യക്കാര്‍ക്ക് ശസ്ത്രക്രിയ നടത്തുക. ശസ്ത്രക്രിയ നടത്തി കേവലം നാലു മണിക്കൂറിന് ശേഷം രോഗിക്ക് ആശുപത്രി വിടാം. കിടത്തി ചികിത്സ ആവശ്യമായവര്‍ക്ക് പ്രത്യേക നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഒരുക്കും. ഫോണ്‍: 8111998135, 8111998028.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.