2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൗജന്യ മണ്‍സൂണ്‍ മെഡിക്കല്‍ ക്യാംപ്

കുട്ടനാട്:   തലവടി ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് എ.ഡി.എസ്., മാര്‍ത്തോമ്മാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മണ്‍സൂണ്‍ മെഡിക്കല്‍ ക്യാമ്പും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി.  മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജുവും പൊതുസമ്മേളനം അഡ്വ. ജനൂപ് പുഷ്പാകരനും ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിനു വിനോദ് അധ്യക്ഷത വഹിച്ചു. റവ. കെ.ഇ. ഗീവര്‍ഗീസ്, ബിജു പാലത്തിങ്കല്‍, സിന്ധു മഹേശന്‍, സാമുവേല്‍ ബഞ്ചമിന്‍, ബിനു സുരേഷ്, പ്രിയ അരുണ്‍, അജിത്ത്കുമാര്‍ പിഷാരത്ത്, സുഷമ്മ സുധാകരന്‍, റ്റി.കെ. സോമന്‍, അഡ്വ. ഉമ്മന്‍ എം. മാത്യു, രാജമ്മ സന്തോഷ്, ബിനി മധു, ബിന്ദു ഗോപി സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.