2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘ സ്‌ഫോടനം നടത്താന്‍ ജോഷിക്ക് പണം നല്‍കി’

 


2007 ഫെബ്രുവരിയില്‍ ജോഷിയും റിതേശ്വറും ബാല്‍പൂരിലെ ശിവാ ടെംപിളില്‍ വന്നു. മോട്ടോര്‍ സൈക്കിളിലാണ് ഇരുവരുമെത്തിയത്. നേരത്തെ തീരുമാനിച്ച പ്രകാരമായിരുന്നു കൂടിക്കാഴ്ച. ഞാന്‍ അവിടെ നേരത്തെ എത്തിയിരുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ താങ്കള്‍ക്ക് ഒരു നല്ലവാര്‍ത്ത കേള്‍ക്കാനാവുമെന്ന് എന്നോട് സുനില്‍ ജോഷി പറഞ്ഞു. (ഈ ആക്രമണങ്ങളുടെയെല്ലാം ആസൂത്രകനായ ജോഷിയെ രഹസ്യം പുറത്താകുമെന്ന സംശയത്തില്‍ പിന്നീട് സംഘാഗംങ്ങള്‍ തന്നെ കൊല്ലുകയായിരുന്നു.) അതിനായി പത്രവാര്‍ത്ത ശ്രദ്ധിക്കുയെന്നും ജോഷി നിര്‍ദ്ദേശിച്ചു. കൂടിക്കാഴ്ചയ്ക്ക്‌ശേഷം ഞാന്‍ ശബരിധാം ആശ്രമത്തിലേക്കു മടങ്ങി. ജോഷിയും റിതേശ്വറും തിരിച്ചുപോയി. രണ്ടു ദിവസത്തിനുശേഷം വല്‍സാദിലെ വീട്ടില്‍വച്ച് ഞാന്‍ റിതേശ്വറിനെ വീണ്ടുംകണ്ടു. പ്രജ്ഞാസിങ് താക്കൂറും അവിടെയുണ്ടായിരുന്നു. അപ്പോഴെയ്ക്കും സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനം നടന്നിരുന്നു.

സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനം നടന്നല്ലോ ജോഷി ഇത്ര പെട്ടെന്ന് എങ്ങനെ ഹരിയാനയില്‍നിന്ന് തിരിച്ചെത്തിയെന്ന് ഞാന്‍ ചോദിച്ചു. സ്‌ഫോടനം നടത്താന്‍ തന്റെ ആളുകളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ജോഷി പറഞ്ഞു. ഈ യോഗത്തില്‍ വച്ചാണ് ഹൈദരബാദ് മക്കാമസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ ജോഷി തന്റെ പക്കല്‍നിന്ന് പണം വാങ്ങിയത്. 40,000 രൂപയാണ് നല്‍കിയത്. കുറച്ചു മാസങ്ങള്‍ക്കുശേഷം ജോഷി എന്നെ വിളിച്ചു. താന്‍ ജോലി ചെയ്‌തെന്നും നല്ലവാര്‍ത്ത കാണാന്‍ പത്രം നോക്കാന്‍ നിര്‍ദ്ദേശിച്ചു. സ്‌ഫോടനത്തിന്റെയും തുടര്‍ന്നുണ്ടായ പൊലിസ് വെടിവയ്പിന്റെയും വാര്‍ത്തകളായിരുന്നു പത്രങ്ങളില്‍. എട്ടു ദിവസത്തിനുശേഷം ജോഷി എന്നെക്കാണാന്‍ ശബരിധാം ആശ്രമത്തില്‍ വന്നു. സ്‌ഫോടനങ്ങളുടെ വാര്‍ത്തകളുള്ള ചില തെലുഗു പത്രങ്ങളുണ്ടായിരുന്നു അയാളുടെ കൈയ്യില്‍. സ്‌ഫോടനത്തിന്റെ പേരില്‍ ചില മുസ്്‌ലിംയുവാക്കളെ പൊലിസ് പിടികൂടിയതായി ഞാന്‍ ജോഷിയോട് പറഞ്ഞു. ജോഷി ചിരിച്ചു. എല്ലാം ചെയ്തത് നമ്മളാണെന്നായിരുന്നു ജോഷിയുടെ പ്രതികരണം. 2006 ജൂണ്‍ മുതല്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. 80 ശതമാനം മുസ്്‌ലിംകളുള്ള സ്ഥലത്തായതിനാല്‍ മലെഗാവില്‍ സ്‌ഫോടനം നടത്തണമെന്ന് ഞാനവരോട് പറഞ്ഞു.

വിഭജനത്തിന്റെ സമയത്ത് (ഹൈദരബാദ് നവാബ്) നൈസാം പാകിസ്താനൊപ്പം ചേരാനാഗ്രഹിച്ചതിനാല്‍ മക്കാമസ്ജിദിലും സ്‌ഫോടനം നടത്തണം. ഇതോടൊപ്പം അജ്മീരിലും അലിഗഡ് മുസ്്‌ലിംസര്‍വകലാശാലയിലും ബോംബ് സ്‌ഫോടനം നടത്തുക- ഞാന്‍ പറഞ്ഞു. സംഝോത എക്‌സ്പ്രസില്‍ യാത്രചെയ്യുന്നത് ഭൂരിഭാഗവും പാകിസ്താനികളായതിനാല്‍ അവിടെയും ബോംബ് പൊട്ടിക്കണമെന്ന് നിര്‍ദ്ദേശം ജോഷിയുടേതായിരുന്നു. അതിന്റെ ഉത്തരവാദിത്തം ജോഷി ഏറ്റെടുക്കുകയും ചെയ്തു. സ്‌ഫോടനത്തിനാവശ്യമായ സാമഗ്രികള്‍ സംഘടിപ്പിച്ചത് ജോഷി തന്നെയാണ്”


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.