2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്‌പാനിഷ്‌ സൂപ്പർ കപ്പ്: റയൽ മഡ്രീഡിന് കിരീടം

പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയ കിരീടം ചൂടിയത്

      റിയാദ്: ജിദ്ദയിൽ നടക്കുന്ന സ്‌പാനിഷ്‌ സൂപ്പർ കപ്പിൽ റയൽ മഡ്രീഡിന് കിരീടം. സമനിലയിൽ അവസാനിച്ചതോടെ അവസാനം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയ കിരീടം ചൂടിയത്. അത്‌ലറ്റികോ മഡ്രീഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മഡ്രീഡ് തോൽപ്പിച്ചത്. ഞായറാഴ്ച്ച രാത്രിയാണ്‌ ജിദ്ദയെ ആവേശത്തിലാക്കിയ മത്സരം അരങ്ങേറിയത്. കിരീടം കൂടിയതോടെ റയൽ മാഡ്രിഡ് ഈ സീസണിലെ ആദ്യ ട്രോഫി കരസ്ഥമാക്കിയെന്ന ഖ്യാതിയും നേടിയെടുത്തു.

ബാറിന് കീഴിൽ റയലിന്റെ തിബോട് കോർട്ടോയിസ് നടത്തിയ അതുല്യപ്രകടനമാണ് സ്പാനിഷ് സൂപ്പർ കപ്പിൽ പതിനൊന്നാം കിരീടം ചുടാൻ റയലിന് സഹായകരമായത്. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മഡ്രീഡിലെ ബദ്ധവൈരികളായ റയൽ മഡ്രീഡും അത്‌ലറ്റിക്കൊ മഡ്രീഡും ഏറ്റുമുട്ടിയത്.  


         റയലിന് വേണ്ടി ഡാനി കർവാജൽ, റോഡ്രിഗോ, ലുക മോഡ്രിക്, സെർജിയോ റമോസ് എന്നിവർ റയലിന് വേണ്ടി ഗോൾ നേടിയപ്പോൾ അത്‌ലറ്റികോ മഡ്രീഡിന് കീറെൻ ട്രിപ്പിയേർ മാത്രമാണ് സ്‌കോർ ചെയ്തത്. 
നിശ്ചിതസമയത്തിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായിരുന്നില്ല. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ അഞ്ചു ഗോൾ ത്രില്ലറിൽ മറികടന്നാണ് അത്‌ലറ്റിക്കൊ ഫൈനലിൽ ഗെയ്റ്റ് പൊളിച്ചെത്തിയത്. കോപ ഡെൽറേ ചാമ്പ്യന്മാരായ വലൻസിയയെ റയൽ 3-1 ന് നിലംപരിശാക്കി. അടുത്ത മൂന്ന് വർഷത്തേക്ക് സഊദി അറേബ്യ പുതിയ നാല് ടീം ഫോർമാറ്റിൽ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.