2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

സ്‌ക്വാഷ്: വനിതകള്‍ ഫൈനലില്‍, പുരുഷന്മാര്‍ക്ക് വെങ്കലം

 

ജക്കാര്‍ത്ത: മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് ടീം ഫൈനലില്‍ കടന്നു. സെമിയില്‍ ഗെയിംസിലെ ശക്തരായ ടീമിനെയാണ് ഇന്ത്യന്‍ വനിതാ ടീം മറികടന്നത്. 2-0 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ഫൈനലില്‍ ഹോങ്കോങ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, സുനൈ കുരുവിള, തന്‍വി ഖന്ന എന്നിവരടങ്ങിയ ടീമാണ് ഫൈനലില്‍പ്രവേശിച്ചത്.
അഞ്ച് തവണ ഏഷ്യന്‍ ചാംപ്യനായിരുന്ന നിക്കോള്‍ ആന്‍ ഡേവിഡിനെ അട്ടിമറിച്ച് ജോഷ്‌ന ചിന്നപ്പയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. വ്യക്തിഗത മത്സരത്തില്‍ മലേഷ്യന്‍ താരങ്ങളോട് ഇന്ത്യന്‍ താരങ്ങള്‍ ഏതാനും ദിവസം മുന്‍പ് സെമിയില്‍ പരാജയപ്പെട്ടിരുന്നു. പുരുഷ വിഭാഗം സൈമിഫൈനലില്‍ ഇന്ത്യന്‍ ടീം ഹോങ്കോങിനോട് തോറ്റതിനാല്‍ വെങ്കലമെഡലുമായി മടങ്ങേണ്ടിവന്നു. 2-0ത്തിനാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി. സൗരവ് ഘോഷാല്‍, ഹരീന്ദര്‍പാല്‍ സിങ് സന്ദു, രമിത് തണ്ടന്‍, മഹേഷ് എന്നിവരടങ്ങുന്ന ടീമിനാണ് വെങ്കലം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.