2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിയെ അധ്യാപകര്‍ പിടികൂടി

ബദിയഡുക്ക: അധ്യാപകനായ പിതാവിനെ കാത്തു സ്‌കൂള്‍ കോംപൗണ്ടില്‍ നില്‍ക്കുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി ടോയ്‌ലറ്റില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ടു യുവാവിനെ അധ്യാപകര്‍ പിന്തുടര്‍ന്നു പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ബദിയഡുക്ക പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണു സംഭവം. ബദിയഡുക്ക മുള്ളേരിയ റോഡിലെ സിദ്ദിഖാ(28)ണ് അറസ്റ്റിലായത്. സ്‌കൂളിനു സമീപം നടന്നു പോകുകയായിരുന്ന ഒരാള്‍ വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് അധ്യാപകരോട് വിവരം അറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയമാക്കി. പ്രതിയായ സിദ്ദിഖ് നാലു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ ആളും ഒരു കുട്ടിയുടെ പിതാവുമാണ്. ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.