2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സ്‌കൂള്‍ മുറ്റത്ത് ജൈവ കൃഷിയൊരുക്കി വിദ്യാര്‍ഥികള്‍

 

കാട്ടിക്കുളം: സ്‌കൂളിലേക്കാവശ്യമായി പച്ചക്കറികള്‍ മുറ്റത്തുതന്നെ വിളയിച്ച് വിദ്യാര്‍ഥികള്‍.
തിരുനെല്ലിയിലെ അപ്പപ്പാറ ഡി.സി.എം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ജൈവ പച്ചക്കറിയൊരുക്കി വിളവെടുത്തത്.
മിക്ക ദിവസങ്ങളിലും ഉച്ചഭക്ഷണത്തിന് അധ്യാപകരും വിദ്യാര്‍ഥികളും കൃഷി ചെയ്ത വിഷ രഹിത പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.
തക്കാളി, വഴുതന, പച്ചമുളക്, ഏത്തക്കായ, മത്തന്‍, ചീര എന്നിവയാണ് സ്‌കൂള്‍ പരിസരത്ത് വിളയുന്നത്.
കൂടാതെ സ്‌കൂളും ചുറ്റുപാടും വൈവിധ്യങ്ങളായ പൂക്കളാല്‍ സമൃദ്ധമാണ്.
പ്രധാനാധ്യാപിക സിസ്റ്റര്‍ മേഴ്‌സിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥി കൂട്ടങ്ങള്‍ ഇവിടെ വിസ്മയം തീര്‍ക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.