2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സ്‌കൂള്‍ ബസ് മതിലിലിടിച്ച് 14 വിദ്യാര്‍ഥികള്‍ക്കു പരുക്ക്

കാടാച്ചിറ: സ്‌കൂള്‍ ബസ് മതിലിടിച്ച് 14 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ആറ്റടപ്പ ഭാഗത്ത് നിന്നു വിദ്യാര്‍ഥികളെയും കയറ്റി വരികയായിരിന്ന കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 21ാം നമ്പര്‍ ബസാണ് ഇന്നലെ രാവിലെ അപകടത്തില്‍പെട്ടത്. ആറ്റടപ്പ, തലവില്‍, കോയ്യോട് പ്രദേശങ്ങളിലുള്ള സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവര്‍ക്കു നിസാരപരുക്കോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കാട്-കടമ്പൂര്‍ റോഡിലെ പാഞ്ചജന്യം വീട്ടിന്റെ മതിലാണു തകര്‍ന്നത്. ഈ പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥയാണ് അപകട കാരണം. റോഡ് മുഴുവനും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഫാത്തിമ (എട്ട്), സദ ഫാത്തിമ (ആറ്), നിഹാല്‍ നൗഫല്‍ (എട്ട്), ജസ അഷ്‌റഫ് (13), ഫയ ഫാത്തിമ (11), സി. അഖ്‌ന (17), മുഹമ്മദ് ഷീസ് (13), കെ. റയ്യാന്‍ (13), സഹീം ആയിഷ (15), സഹദ (12), ഫാത്തിമ സമറ (17), ഇ.ജി വൈഷ്ണവ് (13), എന്‍. ഹസാന്‍ (15), സഫ്‌വാന്‍ (13) എന്നിവര്‍ക്കാണു പരുക്കേറ്റത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.