2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു

മാവൂര്‍: വിദ്യാര്‍ഥികള്‍ യാത്രാപ്രശ്‌നം നേരിടുന്ന മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രാജ്യസഭാ എം.പി കെ.കെ  രാഗേഷിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. കവിതാഭായ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രവി പനോളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി ചെറുതൊടികയില്‍, സുരേഷ് പുതുക്കുടി, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ.പി. ചന്ദ്രന്‍, വി.എസ്. രഞ്ജിത്, കെ. ശശികുമാര്‍, എന്‍.പി അഹമദ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ടി.എം ശൈലജാദേവി, സ്‌കൂള്‍ ചെയര്‍മാന്‍ ടി. ശ്രീരാഗ്, ടി.കെ മജീദ്, ഹെഡ്മാസ്റ്റര്‍ കെ.ജി. മനോഹരന്‍,  ലീഡര്‍ പി. റിച്ചൂസ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.