2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സ്‌കൂള്‍ പാലം തകര്‍ന്നത് പുനര്‍നിര്‍മിച്ചില്ല വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തില്‍

മുതലമട : ചുള്ളിയാര്‍ മേട് സ്‌കൂളിനു പുറകുവശത്ത് ഗായത്രി പുഴക്ക് കുറുകെ കാല്‍നടക്കായി നിര്‍മിച്ച പാലം കഴിഞ്ഞ ഓഗസ്റ്റ് 15 ഉണ്ടായ പ്രളയത്തില്‍ തകര്‍ന്നിരുന്നു. പാലം തകര്‍ന്നനതിനെ തുടര്‍ന്ന് ചുള്ളിയാര്‍ മേട്ടില്‍ നിന്നും പള്ളത്തിലേക്കുള്ളള യാത്ര ദുരിതയാാത്രയായി. നൂറിലധികംവിദ്യാര്‍ഥികളാണ് പാലം തകര്‍ന്നതിനാല്‍ പള്ളം മേഖലയില്‍ നിന്നും സാഹസികമായി ഗായത്രി പുഴ കടന്ന് സ്‌കൂളിലെത്തുന്നത്. പാലം തകര്‍ന്നതുമൂലം ഷാളുകളും സാരിയും തമ്മില്‍ ബന്ധിപ്പിച്ച കയറില്‍ പിടിച്ചാണ് വിദ്യാര്‍ഥികള്‍ പുഴ കടക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് 16 വര്‍ഷങ്ങള്‍ക്കു മുമ്പ് പണിത സ്‌ക്കൂള്‍ പാലം ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.