2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

സ്‌കൂള്‍വിപണി സജീവം; എജ്യൂമാര്‍ട്ടില്‍ ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് വിലക്കുറവ്

കോഴിക്കോട്: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ എജ്യൂമാര്‍ട്ടില്‍ സ്‌കൂള്‍വിപണി സജീവമായി. ബാഗുകള്‍, കുടകള്‍, നോട്ട്ബുക്കുകള്‍, വാട്ടര്‍ബോട്ടിലുകള്‍, ടിഫിന്‍ബോക്‌സ്, ലഞ്ച്കിറ്റ്, മഴക്കോട്ടുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഏറെയാണ്. വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍ക്ക് 50 ശതമാനംവരെ വിലക്കുറവുണ്ടെന്നു കേരളത്തിലെ ആദ്യ അക്കാദമിക് ഹൈപ്പര്‍മാര്‍ക്കറ്റായ എജ്യൂമാര്‍ട്ടിന്റെ സാരഥി മുജീബ് കൂര്‍മത്ത് അറിയിച്ചു.
മിക്ക കമ്പനികളും ബാഗുകള്‍ക്ക് ഒരു വര്‍ഷത്തെ വാറണ്ടിയും നല്‍കുന്നുണ്ട്. നോട്ട്ബുക്കുകള്‍ക്കും കഴിഞ്ഞ സ്‌കൂള്‍ സീസണേക്കാള്‍ വിലക്കുറവാണ് എജ്യൂമാര്‍ട്ടില്‍ ഇത്തവണ. ഇന്ത്യന്‍ കമ്പനികളെക്കൂടാതെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളും വിപണിയിലുണ്ട്. സ്‌കൂള്‍ സീസണില്‍ ബജറ്റ് അല്‍പം കൂടിയാലും ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളോടാണ് കുട്ടികള്‍ക്കു താല്‍പര്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.