2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സ്‌കൂളുകളില്‍ കരനെല്‍കൃഷിയൊരുക്കി കൃഷി വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥികള്‍ക്ക് നെല്‍കൃഷിയുടെ പ്രാധാന്യത്തെ സംബന്ധിച്ച് ബോധ്യപെടുത്തുകയും അതോടൊപ്പം നെല്‍കൃഷി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കരനെല്‍കൃഷിക്ക് ജില്ലയില്‍ തുടക്കമായി.

ബത്തേരി ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമായത്. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതിക്കായി സ്‌കൂളുകളില്‍ തരിശായി കിടക്കുന്ന ഭൂമിയാണ് ഉപയോഗിക്കുന്നത്. കൃഷി ഇറക്കുന്നതിന് കൃഷി ഭവനുകള്‍ പൂര്‍ണമായ സഹകരണമാണ് നല്‍കുന്നത്.

കരനെല്‍കൃഷി ചെയ്യുന്നതിന്ന് ആവശ്യമായ ജലസേചനത്തിനുള്ള കിണര്‍ പമ്പ് സെറ്റ് എന്നിവയും കൃഷിവകുപ്പ് നല്‍കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വഹിച്ചു.

സ്‌കൂളുകള്‍ക്ക് പുറമെ സ്വകാര്യവ്യക്തികള്‍ക്കും കരനെല്‍കൃഷി ഇറക്കാനുള്ള എല്ലാ സഹായങ്ങളും കൃഷിവകുപ്പ് നല്‍കും. ഒരോ കൃഷിഭവന്‍ പരിധിയിലും രണ്ട് ഹെക്ടര്‍ കരനെല്‍കൃഷി ചെയ്യണമെന്ന സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.