2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

കുട്ടനാട് (ആലപ്പുഴ ): എടത്വാ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍.പി.ജി സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ചൂട്ടുമാലി മുണ്ടുചിറയില്‍ ബന്‍സന്‍ ജോസഫിന്റെ മകന്‍ സെബാസ്റ്റ്യന്‍ എം. ജോസഫ് (7) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് സംഭവം. ശുചിമുറിയിലേക്ക് കയറുന്നതിനിടെ സിമന്റ് കട്ടയുപയോഗിച്ച് പണിത ഒന്നര മീറ്റര്‍ ഉയരമുള്ള ഭിത്തി കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. രണ്ടുവര്‍ഷം മാത്രം പഴക്കമുള്ള ശുചിമുറിയുടെ നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സബ്കലക്ടര്‍, തഹസില്‍ദാര്‍ എന്നവരടക്കമുള്ള റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. മാതാവ്: ആന്‍സമ്മ. സഹോദരന്‍. ജോഷ്വാ എം. ജോസഫ്. സംസ്‌കാരം ഇന്ന് രണ്ടിന് വട്ടടി റീത്ത് പള്ളി സെമിത്തേരിയില്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.