2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള ഒരു വര്‍ഷത്തെ പച്ചക്കറികള്‍ കൃഷിചെയ്തുണ്ടാക്കി; കുട്ടികര്‍ഷകരെ മന്ത്രി അനുമോദിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കാര്‍ഷിക മികവിന് വീണ്ടും അംഗീകാരം. സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി വ്യാപന പദ്ധതിയില്‍ മികച്ച വിദ്യാലയത്തിനുള്ള ജില്ലാതല പുരസ്‌ക്കാരമാണ് സ്‌കൂളിന് ലഭിച്ചത്. 

കഴിഞ്ഞവര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണത്തിനു വേണ്ട പച്ചക്കറികളില്‍ ഭൂരിഭാഗവും സ്‌കൂളില്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയാണ് ഉപയോഗിച്ചത്.
ഒപ്പം വിവിധ കലോത്സവങ്ങള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ നല്‍കുകയും സ്‌കൂളാവശ്യം കഴിച്ച് ബാക്കി വന്നവ കൃഷിവകുപ്പ് നടത്തുന്ന പച്ചക്കറി സ്റ്റാളില്‍ വില്‍പന നടത്തുകയും ചെയ്തിരുന്നു.
ഈ വര്‍ഷം സ്‌കൂളാവശ്യത്തിന് വേണ്ട മുഴുവന്‍ പച്ചക്കറികളും സ്‌കൂളില്‍ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ മഴമറ കൃഷിയും മറ്റു കൃഷികളും ചെയ്യുന്നുണ്ട്. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ കുട്ടികര്‍ഷകരെ അ
നുമോദിച്ചു.
മന്ത്രിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പതിനഞ്ചായിരം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് അവാര്‍ഡ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.