2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്‌കൂട്ടറില്‍ കടത്തിയ മദ്യവുമായി ഒരാള്‍ പിടിയില്‍

പേരാമ്പ്ര: ചെമ്പ്ര റോഡ് ജങ്ഷനില്‍ പേരാമ്പ്ര എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 5.5 ലിറ്റര്‍ വിദേശമദ്യം പിടികൂടി. തലയാട് സ്വദേശി വടക്കെ കേളോത്ത് ഹംസ(58)യാണു മദ്യവുമായി പിടിയിലായത്.
കക്കയം, തലയാട് ഭാഗത്തു വ്യാപകമായി വിദേശമദ്യം എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സോമസുന്ദരന്‍ നേതൃത്വം നല്‍കി. പ്രിവന്റിവ് ഓഫിസര്‍ എന്‍. സിറാജ്, ടി.കെ സുരേന്ദ്രന്‍, എം. സുനില്‍, എം.എം ഷൈലേഷ്‌കുമാര്‍, സി.പി ചന്ദ്രന്‍, എ.പി അനീഷ് കുമാര്‍, കെ. ഷൈജു, പി.ജെ ബേബി പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.