2017 November 13 Monday
മനുഷ്യാവസ്ഥയെക്കുറിച്ചു നിരാശപ്പെടുന്നവന്‍ ഭീരു തന്നെ; അതില്‍ മോഹം കൊള്ളുന്നവന്‍ വിഡ്ഢിയും
ആല്‍ബര്‍ട്ട് കാമ്യു

സ്‌കൂട്ടര്‍ വിപണിയിലേക്ക് ഗ്രാസിയയുമായി ഹോണ്ട

ന്യൂഡല്‍ഹി: സ്‌കൂട്ടര്‍ വിപണിയിലേക്ക് പുതിയ മോഡല്‍ അവതരിപ്പിച്ച് ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട. ആക്റ്റീവ 125വിന്റെ അതേ വേര്‍ഷനില്‍ വരുന്ന സ്‌കൂട്ടറിന്റെ പേര് ഗ്രാസിയ എന്നാണ്.

57,897 രൂപ മുതലാണ് ഗ്രാസിയയുടെ ആരംഭ വില. നഗരത്തിലെ യാത്രക്കാര്‍ക്ക് ഒത്തിണങ്ങും വിധത്തിലാണ് ഗ്രാസിയ അവതരിപ്പിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ മേധാവി അറിയിച്ചു. ആകെ ആറു സ്‌കൂട്ടര്‍ മോഡലുകളാണ് ഹോണ്ട ഇന്ത്യന്‍ വിപണിയിലിറക്കിയിട്ടുള്ളത്.

പുതിയ എല്‍.ഇ.ഡി ബ്രൈറ്റ് ലാംപ്,വി ഷെയ്പ് ഇന്‍ഡിക്കേറ്റര്‍,അലോയ് വീല്‍സ്,എല്‍.ഇ.ഡി ടെയില്‍ ലാംപ്,ഹോണ്ട എക്കോ ടെക്‌നോളജിയില്‍ മികച്ച മൈലേജ്,125 സി.സി എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.