2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ബോര്‍ഡ് നശിപ്പിച്ചതില്‍ പരാതി നല്‍കും

 

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ നെയിം ബോര്‍ഡ് നശിപ്പിച്ച നടപടി അംഗീകരിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സ്ഥാപനത്തിന്റെ മുന്‍ഭാഗത്ത് റോഡ് വീതികൂട്ടുന്നതിന് ഏറ്റെടുത്തതിനാല്‍ സ്‌കില്‍ സെന്ററിന്റെ നിലവിലെ ബോര്‍ഡ് മാറ്റി റോഡിന്റെ വീതി കണക്കാക്കി റിവൈന്‍വാള്‍ കെട്ടിയതിന്റെ പിറകില്‍ കഴിഞ്ഞദിവസം പുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ചിലര്‍ ബോര്‍ഡ് പിഴുതുമാറ്റാന്‍ ശ്രമം നടത്തുകയും സെന്ററിലെ അധ്യാപകരുടെയും ജീവനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പിരിഞ്ഞുപോവുകയുമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പിന്നീട് ചൊവ്വാഴ്ച രാവിലെ ബോര്‍ഡ് പിഴുതു മാറ്റി സമീപത്തെ കാടുപിടിച്ച പ്രദേശത്ത് തള്ളിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിനു നേരെയുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിക്കുന്നതായും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും എസ്.ഡി.സി ഡയറക്ടര്‍ പ്രൊഫ. കെ. ശ്രീധരനും അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.