2018 July 11 Wednesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ.
സോക്രട്ടീസ്

സ്വാശ്രയ പ്രവേശനം: കുട്ടികളെ പിഴിയുന്നത് അവസാനിപ്പിക്കണം: ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ കോളജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രവേശന സമയത്ത് ട്യൂഷന്‍ ഫീസും പ്രവേശന ഫീസും ഒഴികെ മറ്റു ഫീസുകള്‍ ഈടാക്കരുതെന്ന നിബന്ധന കാറ്റില്‍പറത്തി പല സ്വാശ്രയ കോളജുകളും തോന്നിയതു പോലെ ഫീസ് ഈടാക്കുന്നു എന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പല പേരുകള്‍ പറഞ്ഞ് ചില കോളജുകള്‍ കുട്ടികളില്‍ നിന്ന് ലക്ഷങ്ങള്‍ ഈടാക്കുകയാണ്.
ഹയര്‍ ഓപ്ഷന്‍കിട്ടി കോളജ് മാറേണ്ടി വരുമ്പോള്‍ അധികമായി വാങ്ങുന്ന ഈ തുകയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ്. കുട്ടികളുടെ രക്ഷയ്ക്കായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.