2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സ്വാശ്രയ കോളജ് ഫീസ് വര്‍ധനവിന് പിന്നില്‍ രഹസ്യ അജണ്ട: എം.എം ഹസന്‍

കാട്ടാക്കട: സ്വാശ്രയ  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്യായമായ ഫീസ് നല്‍കി വിദ്യാര്‍ഥികള്‍ പഠിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായതിനു പിന്നില്‍ എല്‍.ഡി.എഫിന്റെ  രഹസ്യ അജണ്ടയുണ്ടെന്ന്  കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍. ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ കാട്ടാക്കട താലൂക്ക് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറായിലായെങ്കില്‍ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ജെ.ഡി നേതാവ് എന്‍.പി പത്മകുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍  ആര്‍. വി .രാജേഷ്, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ശശി, ബി.എന്‍ ശ്യം കുമാര്‍,എം മണികണ്ഠന്‍, കാട്ടാക്കട സുബ്രഹ്മണ്യം, ശോഭനകുമാരി, എം.എ കരീം, കിള്ളി ബഷീര്‍,  ആമച്ചല്‍ അബൂബക്കര്‍,സമദ് കണ്ടല,ജെ എം മാഹീന്‍, മാഹീന്‍ അബൂബക്കര്‍, ഷാജഹാന്‍ ആമച്ചല്‍, ഷാനവാസ് കിള്ളി,അബ്ദുള്‍ കരീം, സുലൈമാന്‍, ഷൗക്കത്തലി, വിളപ്പില്‍ ശശിധരന്‍ നായര്‍, എം മുത്തുകൃഷ്ണന്‍, വി ആര്‍ രാമകുമാരി, വണ്ടന്നൂര്‍ സന്തോഷ്, എം ആര്‍ ബൈജു, ബാബുകുമാര്‍, മലയിന്‍കീഴ് വേണുഗോപാല്‍,ഇറവൂര്‍ പ്രസന്ന കുമാര്‍, സി വേണു, വിജയശേഖരന്‍ നായര്‍, സഞ്ജയന്‍, ശിവകുമാര്‍, പൊറ്റയില്‍ മോഹനന്‍ വിനോദ്‌രാജ്, ജി ശരത്ചന്ദ്രന്‍ നായര്‍, ജി പങ്കജാക്ഷന്‍ കാട്ടാക്കട വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News