2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്തത്തിലൂടെ ആറ് പദ്ധതികള്‍ക്ക് തുടക്കമായി

ജിദ്ദ: സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്തത്തിലൂടെ വികസന നേട്ടം ലക്ഷ്യം വെച്ച് സഊദിയില്‍ ആറ് പദ്ധതികള്‍ക്ക് തുടക്കമായി. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ആറ് കരാറുകള്‍ പൂര്‍ത്തിയായത്. ഇതില്‍ ജലഗതാഗതആരോഗ്യ മേഖലയിലാണ് പദ്ധതികള്‍.

350 കോടി ഡോളര്‍ മൂല്യം വരുന്ന ആറ് പദ്ധതികള്‍ക്കാണ് തുടക്കമായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒപ്പു വെച്ച ഇവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി. 23 പദ്ധതികളില്‍ കൂടി സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്തമുണ്ടാകും. ഇവ 2022 ഓടെയാണ്പൂര്‍ത്തിയാക്കുക. നിലവില്‍ പൂര്‍ത്തീകരിച്ച ആറില്‍ നാലെണ്ണം ജല പദ്ധതികളാണ്. ബാക്കി ഓരോന്നും ഗതാഗത, ആരോഗ്യ മേഖലയിലും. വിദേശ കമ്പനികളുമായി സഹകരിച്ചാണ് ആറു പദ്ധതിയും പൂര്‍ത്തിയാക്കിയത്. 80 ശതമാനം വരെ വിദേശ ബാങ്ക് ലോണുകളും ഇവക്ക് ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.