2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്വകാര്യ ഭൂമി സര്‍ക്കാര്‍ ബലമായി ഏറ്റെടുക്കുന്നത് കൈയേറ്റം

 

 

ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു വ്യക്തിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നടത്തുന്ന അനധികൃത കൈയേറ്റമായി കണക്കാക്കാമെന്ന് സുപ്രിംകോടതി. ഒരു സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സ്വകാര്യ വ്യക്തിയ്ക്ക് ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം മനുഷ്യാവകാശമാണെന്നും അത് ലംഘിക്കപ്പെട്ടാല്‍ മൗലികാവകാശ ലംഘനമായി കണക്കാക്കാമെന്നും സുപ്രിം കോടതി വിധിച്ചു. ഹിമാചല്‍ പ്രദേശില്‍ 12 വര്‍ഷം മുന്‍പ് ഒരു സ്ത്രീയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത കേസിലാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
1967ല്‍ ഹാംപൂര്‍ജില്ലയിലുള്ള 52 കാരി വിധവ വിദ്യാദേവിയുടെ ഭൂമി റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ ബലമായി ഏറ്റെടുക്കുകയായിരുന്നു. നിരക്ഷരയായതിനാല്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇതിനെതിരേ ഇടപെട്ട നാട്ടുകാര്‍ അവര്‍ക്കായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സിവില്‍ കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരേയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഏറ്റെടുത്ത നടപടി തെറ്റാണെന്ന് വിധിച്ച കോടതി ഇപ്പോള്‍ 80 വയസ്സുള്ള വിദ്യാദേവിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. സര്‍ക്കാര്‍ ചെയ്തത് കുറ്റകരമായ നടപടിയാണെന്ന് കോടതി വിധിച്ചു.
1978 ലെ 44ാം ഭേദഗതി പ്രകാരം സ്വത്ത് മൗലികാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 300 എ പ്രകാരം, സ്വകാര്യ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ടെന്നും കോടതി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.