2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

സ്വകാര്യ ബസില്‍ വിദ്യാര്‍ഥിക്ക് വീണ്ടും ക്രൂരമര്‍ദനം

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വിദ്യാര്‍ഥിക്ക് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ഥിയെ ബസ് ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ചത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോരാണി പ്ലാവിള വീട്ടില്‍ വിജയകുമാര്‍ വന്ദന ദമ്പതിമാരുടെ മകന്‍ പ്രണവ് (13)നാണ് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റത്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പ്രണവ് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനാണ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ശ്രീഭദ്ര ബസില്‍ കയറാന്‍ ചെല്ലുമ്പോള്‍ കുട്ടിയെ ബസ് ജീവനക്കാരന്‍ പിടിച്ചുതള്ളുകയും ചവിട്ടി നിലത്തിടുകയും ചെയ്തു. കാലിന് പരുക്കേറ്റ പ്രണവിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പൊലിസില്‍ പരാതി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.