2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

സ്വകാര്യ ബസിടിച്ച് സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു

 

ഉരുവച്ചാല്‍: സ്വകാര്യ ബസ് ഇടിച്ചതിനെതുടര്‍ന്ന് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ 9.30 ഓടെ ഉരുവച്ചാല്‍-മട്ടന്നൂര്‍ റോഡില്‍ പഴശ്ശി സ്‌കൂളിനടുത്താണ് അപകടം.
പഴശ്ശി വെസ്റ്റ് യു.പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ മറികടക്കാന്‍ ശ്രമിക്കവെ കാറില്‍ ഇടിച്ച ശേഷം സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു.
ഡ്രൈവറും ആയയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടികളെ കയറ്റാനായി പോകുന്ന ബസായിരുന്നു അപകടത്തില്‍ മറിഞ്ഞത്. ബസ് കാറിന്റെ പിറകില്‍ ഇടിച്ചതിനെത്തുടര്‍ന്ന് കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൊടുംവളവില്‍ അമിത വേഗതയിലെത്തിയതാണ് ബസ് അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് പൊലിസും നാട്ടുകാരും പറഞ്ഞു. ഹൈവേ പൊലിസും മട്ടന്നൂര്‍ പൊലിസും സ്ഥലത്തെത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകടമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.