2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ മലയാളി ഹാജിമാരുടെ സംഘങ്ങള്‍ മദീന സന്ദര്‍ശനം ആരംഭിച്ചു

നിസാര്‍ കലയത്ത്

ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി സ്വകാര്യ ഗ്രൂപ്പുകളിലായി കേരളത്തില്‍ നിന്നെത്തിയ മലയാളി ഹാജിമാരുടെ മദീന സന്ദര്‍ശനം ആരംഭിച്ചു.

കേരളത്തില്‍ നിന്നുള്ള വിവിധ ഹജ്ജ് ഗ്രൂപ്പുകളിലായി ജിദ്ദ വിമാന താവളം വഴി മക്കയിലെത്തിയ സ്വകാര്യ ഗ്രൂപ്പുകളാണ് ഹജജ് കര്‍മ്മത്തിന് മുമ്പായി മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നത്.

ഇന്നും നാളെയുമായി സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ എല്ലാ ഗ്രൂപ്പുകളും മദീനയിലെത്തും.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 46.323 ഹാജിമാരാണ് എത്തുന്നത്.

ഇന്ന് മദീനയിലെത്തിയ ‘ മാലിക്ക് ദിനാര്‍’ 98 ഹാജി മാരെ ഇലാഫ് നഖീല്‍ ഹോട്ടലില്‍ വനിത വളണ്ടിയര്‍മാരടക്കമുള്ള മദീന കെ എം സി സി യുടെ വളണ്ടിയര്‍ സംഘം സ്വീകരിച്ചു.

ഹംസ പെരുമ്പലം, ഗഫൂര്‍ പട്ടാമ്പി, ഓ കെ റഫീഖ്, ഷെമീര്‍ഖാന്‍, അഷ്‌റഫ് ഒമാനൂര്‍, നാസിര്‍ കുറ്റിപ്പുറം, മഹബൂബ്. സെമീഹാമഹബൂബ്, ഷെമീറ നഫ്‌സല്‍, എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.