2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

സ്വകാര്യ ആശുപത്രികളിലെ മിനിമം വേതനം: ഹിയറിങ് 13, 16, 17 തിയതികളില്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ഉപദേശക സമിതി ഹിയറിങ് 13, 16, 17 തിയതികളില്‍ നടത്തും. 13ന് രാവിലെ 11ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ ചേരുന്ന യോഗത്തില്‍ സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിട്ടുള്ള ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സെന്ററുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, സമാന സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവകളിലെ തൊഴിലാളികളുടെയും ട്രേഡ് യൂനിയനുകളുടെയും (സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും) പരാതികള്‍ പരിശോധിക്കും.
16ന് എറണാകുളം ടൗണ്‍ ഹാളിലും (ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍) 17ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനിലുമായി (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍) സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവരുടെ പരാതികളും കേള്‍ക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മിനിമം വേതന ഉപദേശക സമിതി യോഗം ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.