2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സ്റ്റെനോഗ്രാഫി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് (2018 20) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പ്ലസ്ടു പാസായവരായിരിക്കണം. ബിരുദധാരികള്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 400 രൂപ നിരക്കില്‍ സ്റ്റെപ്പന്റ് ലഭിക്കും. സ്റ്റെനോഗ്രാഫി കോഴ്‌സിനോടൊപ്പം ജനറല്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് വിഷയങ്ങള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കും.

താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 29നു മുന്‍പ് തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീഎക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.