2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സ്റ്റീല്‍ അതോറിറ്റിയില്‍ 226 ഒഴിവുകള്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബര്‍ദ്വാനില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ വിവിധ തസ്തികകളില്‍ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഓപറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി), അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി), സ്‌പെഷലിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ഡെന്റല്‍ സര്‍ജന്‍, പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്, നഴ്‌സിങ് സൂപ്രണ്ട് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ഓപറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ അതത് ട്രേഡുകളില്‍ എന്‍ജിനിയറിങ് ഡിപ്ലോമ നേടിയിരിക്കണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ അറ്റന്‍ഡന്റാകാന്‍ ഐ.ടി.ഐയാണ് യോഗ്യത. സ്‌പെഷലിസ്റ്റ് തസ്തികയില്‍ എം.ബി.ബി.എസ്, എം.ഡി, എം.എസ്, മെഡിക്കല്‍ ഓഫിസര്‍ എം.ബി.ബി.എസ്, ഡെന്റല്‍ സര്‍ജന്‍ ബി.ഡി.എസ്, നഴ്‌സിങ് സൂപ്രണ്ട് ബി.എസ്്‌സി, എം.എസ്.സി നഴ്‌സിങ് യോഗ്യത നേടിയിരിക്കണം.
എഴുത്തുപരീക്ഷ, ട്രെയ്ഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഓരോ തസ്തികയിലുമുള്ള ഒഴിവുകള്‍ ചുവടെ:
ഓപറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി 134)
മെക്കാനിക്കല്‍ (64),
മെറ്റലര്‍ജി (25)
ഇലക്ട്രിക്കല്‍ (25)
ഇന്‍സ്ട്രുമെന്റേഷന്‍ (10), കെമിക്കല്‍ (10).
അറ്റഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി70)
ഫിറ്റര്‍ (50)
ഇലക്ട്രീഷ്യന്‍ (20).
അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി ഹെവി വെഹിക്കിള്‍ ഓപറേഷന്‍ (10)
സ്‌പെഷലിസ്റ്റ, മെഡിക്കല്‍ ഓഫിസര്‍, ഡെന്റല്‍ സര്‍ജന്‍, പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്, നഴ്‌സിങ് സൂപ്രണ്ട് (12)
പീഡിയാട്രിക്‌സ് മെഡിസിന്‍ (1)
ഓര്‍ത്തോപീഡിക് സര്‍ജന്‍ (1)
ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (1)
ഇ.എന്‍.ടി (1)
മെഡിക്കല്‍ ഓഫിസര്‍ (5)
ഡെന്റല്‍ സര്‍ജന്‍ (1)
പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് (1)
നഴ്‌സിങ് സൂപ്രണ്ട് 1.
പ്രായപരിധി:
2016 ഓഗസ്റ്റ് അഞ്ച് അടിസ്ഥാനത്തില്‍ ഓപറേറ്റര്‍, അറ്റന്‍ഡന്റ് 28, സ്‌പെഷലിസ്റ്റ് 37, മെഡിക്കല്‍ ഓഫിസര്‍ 30, ഡെന്റല്‍ സര്‍ജന്‍34, നഴ്‌സിങ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ 34. (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സിക്ക് മൂന്ന് വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും)
അപേക്ഷാ ഫീസ്:
അറ്റന്‍ഡന്റ് 150, ഓപറേറ്റര്‍ 250, മറ്റ് തസ്തികകളില്‍ 500 രൂപ. എസ്.ബി.ഐയുടെ ‘പവര്‍ ജ്യോതി’ അക്കൗണ്ട് നമ്പര്‍ 31932241266ല്‍ ഫീസ് അടക്കണം.
അപേക്ഷിക്കേണ്ട വിധം:
ംംം.മെശഹ.രീ.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സ്‌പെഷലിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ഡെന്റല്‍ സര്‍ജന്‍, നഴ്‌സിങ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസ് ഓഫ് ഡി.ജി.എം, സെയില്‍ ഐ.ഐ.എസ്.സി.ഒ സ്റ്റീല്‍ പ്ലാന്റ് 7 ദ റിഡ്ജ്, ബണ്‍പൂര്‍ 713325 എന്ന വിലാസത്തില്‍ അയക്കണം.
കവറിന് പുറത്ത് അപേക്ഷിക്കുന്ന പോസ്റ്റ് വ്യക്തമാക്കണം.
അവസാന തിയതി: ഓഗസ്റ്റ് എട്ട്.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News