2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റ്: പരീക്ഷണ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: എയ്‌സ് കോളജ് ഓഫ് എന്‍ജിനിയറിങിലെ വിദ്യാര്‍ഥികളുടെ നവീന സംരഭമായ സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ പരീക്ഷണ സ്വിച്ച് ഓണ്‍ കര്‍മം  ഒ .രാജഗോപാല്‍ എം.എല്‍.എ നിര്‍വഹിച്ചു.
സൗരോര്‍ജവും ഗതികോര്‍ജവും സംയോജിപ്പിച്ച്  ഉണ്ടാക്കുന്ന വൈദ്യുതിയിലൂടെ തെരുവ് വിളവക്കുകള്‍ പ്രകാശിപ്പിക്കുക എന്നതാണ് സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റ് പദ്ധതി.
കോളജിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്നവേഷന്‍ എക്‌സ്പീരിയന്‍സ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് പദ്ധതി വികസിപ്പിച്ചത്. അനെര്‍ട്ടിന്റെ സഹായത്തോടെ കേരളമാകെ പദ്ധതി
നടപ്പാക്കാനും പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു സംരഭമാക്കി മാറ്റാനും വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നുണ്ട്.  
നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിലാണ് പദ്ധതിയുടെ പ്രാഥമിക പരീക്ഷണ പ്രവര്‍ത്തനം നടത്തിയത്.
അനെര്‍ട്ട് ഡയറക്ടര്‍ ഡോ. ഹരികുമാര്‍, കൗണ്‍സിലര്‍ ആശാനാഥ്, എയ്‌സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഫാറൂഖ് സെയ്ദ്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എ. നൗഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News